മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 4 .30 മുതൽ പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും.6 ന് ജ്ഞാനപ്പാന പാരായണം.7 .30 മുതൽ കൊന്നുതോറ്റുപാട്ട് ,10 ന് ആറ്റിങ്ങൽ കിംസ് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്,12.30ന് സമൂഹ സദ്യ,വൈകിട്ട് 3ന് രാഹുകാലനാരങ്ങാവിളക്ക്,5 മുതൽ മുടപുരം പ്രവാസി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഡി.ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.സൈക്കോളജിസ്റ്റ് ഡോക്ടർ വി.സുനിൽ രാജ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തും.ഉത്സവക്കമ്മിറ്റി ചെയർമാൻ പി.കെ. ഉദയഭാനു, വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എസ്.ഷാജി,വെൽഫെയർ അസോസിയേഷൻ എക്സിക്യുട്ടീവ് മെമ്പർ ചന്ദ്രൻ വക്കത്തുവിള എന്നിവർ സംസാരിക്കും.വൈകിട്ട് 5.15ന് തെക്കേതിൽ പൊങ്കാല. 6.30ന് തിരുവാതിരക്കളി, രാത്രി 7.15ന് ത്രയമ്പക അരങ്ങേറ്റം,7 .30 ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ , 8ന് താലപ്പൊലിയും വിളക്കും, 9.30ന് ഗാനമേള .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |