ചിറയിൻകീഴ്: കേരള കയർ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം, കുടിശ്ശിക എന്നിവ അടയ്ക്കുന്നതിനായി 17നു രാവിലെ 10 മുതൽ പെരുങ്ങുഴി കയർ സംഘത്തിൽ കളക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതുതായി അംഗത്വമെടുക്കേണ്ടവർ പഞ്ചായത്തിൽ നിന്ന് കയർ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക്, രണ്ടു ഫോട്ടോ എന്നീ രേഖകളുമായി പെരുങ്ങുഴി കയർ സംഘത്തിൽ എത്തിച്ചേരണം. ഈ അവസരം തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |