കുന്നംകുളം: മൃഗശാലകൾ, എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ. പറപ്പൂർ എടക്കളത്തൂർ കിഴക്കുമുറി വീട്ടിൽ പ്രബിനെ (34) യാണ് അറസ്റ്റിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഇയാർ നിരവധി ആളുകൾ നിന്ന് ലക്ഷങ്ങൾ തട്ടിയത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിരുദധാരികളായ ആളുകളെ കബളിപ്പിച്ച് മൃഗശാലകൾ, എയർപോർട്ട് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് പ്രതി കബളിപ്പിക്കപ്പെട്ടവരെ വീഡിയോ കോൾ ചെയ്താണ് താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചിരുന്നത്. പത്താം ക്ലാസ് തോറ്റതോടെ പഠനം നിറുത്തി പ്രതി കൽപ്പണി ജോലി ചെയ്തിരുന്നു. പലരിൽ നിന്നായി തട്ടിച്ച പണം ആർഭാട ജീവിതത്തിനായി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ഇയാൾ വ്യാജരേഖകൾ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |