SignIn
Kerala Kaumudi Online
Saturday, 09 November 2024 6.57 AM IST

3 വർഷത്തിനിടെ ജില്ലയിൽ പൈപ്പ് പൊട്ടിയത് 30,000 തവണ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നിരന്തരമുള്ള പൈപ്പ് പൊട്ടലിൽ വെള്ളം കുടിച്ച് ജലഅതോറിട്ടി.തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 29,​143 തവണയാണ് പൈപ്പ് പൊട്ടിയത്.ഏറ്റവും കൂടുതൽ പൈപ്പുപൊട്ടൽ ആറ്റിങ്ങൽ സെക്ഷനിലാണ്,​ 6635 തവണ. ഏറ്റവും കുറവ് ശാസ്തമംഗലം സെക്ഷനിലും - 10. പൈപ്പ് പൊട്ടലുകളിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട ജലത്തിന്റെ 40 ശതമാനം നഷ്ടമാകുന്നെന്നാണ് ജലഅതോറിട്ടിയുടെ കണക്ക്.ജലഅതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള റവന്യൂ ഡിവിഷനും തിരുവനന്തപുരമാണ്.


പഴഞ്ചൻ പൈപ്പുകൾ
പ്രധാന കുടിവെള്ള ലൈനുകളിലെ പൈപ്പുകളുടെ കാലപ്പഴക്കം ഏറെയാണ്. 30 മുതൽ 50 വർഷം വരെ പഴക്കമുള്ള പൈപ്പുകളാണ് പലയിടത്തും.കവടിയാറിൽ നിന്ന് തുടങ്ങി പട്ടം,​മരപ്പാലം വഴി മെഡിക്കൽ കോളേജിൽ അവസാനിക്കുന്ന ലൈനിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകളേറെയും.പ്രധാന റോ‌ഡുകൾ കടന്നുപോകുന്ന ലൈനുകളായതിനാൽ പൈപ്പ് പൊട്ടിയാലുള്ള അറ്റകുറ്രപ്പണിയും ശ്രമകരമാണ്. മാത്രമല്ല റോഡ് ടാർ ചെയ്യുന്നത് അടക്കമുള്ള സാമ്പത്തിക ബാദ്ധ്യത വേറെ. പൈപ്പിനുള്ളിലെ മർദ്ദം ക്രമാതീതമായി ഉയരുന്നതാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടലിന് കാരണമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നു.

2018ൽ നഗരത്തിലെ വെള്ളയമ്പലം ഒബ്സർവേറ്ററി മുതൽ ആയൂർവേദ കോളേജ് വരെയും പേരൂർക്കട - മുതൽ മൺവിള വരെയും പഴയ എച്ച്.ഡി.പി.ഇ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ ജല അതോറിട്ടി ടെൻഡർ നൽകിയിരുന്നു. എന്നാൽ കോൺട്രാക്‌ടർമാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് 2020ൽ കരാർ റദ്ദാക്കി. നിലവിൽ ഒബ്സർവേറ്ററി - ആയൂർവേദ കോളേജ് റൂട്ടിലെ 4കിലോമീറ്റർ ദൂരം ഒരു കരാറുകാരനും പേരൂർക്കട - മൺവിള ലൈനിലെ 12 കിലോമീറ്റർ ദൂരം മറ്റൊരു കരാറുകാരനുമാണ് ജോലികൾ ചെയ്യുന്നത്. 2022ൽ പണി പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും മൂന്നിലൊന്ന് ജോലികൾ മാത്രമാണ് തീർന്നത്.രണ്ടാമത്തെ കരാറുകാരൻ ഇതുവരെ പണികൾ തുടങ്ങിയിട്ടുപോലുമില്ല.


പൊട്ടലുകൾ (സെക്ഷൻ,​ എണ്ണം എന്ന ക്രമത്തിൽ)​

നെടുമങ്ങാട് - 4678
കരമന - 2269
വർക്കല - 2171
പാളയം - 1947
പാറ്റൂർ - 1799
കുര്യാത്തി - 1711
നെയ്യാർ - 1496
പോങ്ങുംമൂട് - 1338
പാറശാല - 1232
പേരൂർക്ക‌ട - 1172
കഴക്കൂട്ടം - 1163
കവടിയാർ - 923
പാലോട് - 530
അരുവിക്കര - 64
ശാസ്തമംഗലം - 10

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.