തിരുവനന്തപുരം:കുട്ടികളിൽ കായിക അഭിനിവേശം വളർത്തുന്നതിനും കായിക മാനസിക ശേഷി പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടു മാസത്തെ വേനൽക്കാല ക്യാമ്പുകൾക്ക് തുടക്കമായി.ടെന്നീസ്,ഷൂട്ടിംഗ്, നീന്തൽ, ജിംനാസ്റ്റിക്സ്,ടേബിൾ ടെന്നീസ്,കരാട്ടെ, ബാഡ്മിന്റൺ,ബോക്സിംഗ് ജൂഡോ തുടങ്ങി പത്തോളം ഇനങ്ങളിലാണ് പരിശീലനം.വേനൽച്ചൂട് പരിഗണിച്ചു ഫുട്‌ബാൾ ഒഴികയുള്ള കായികയിനങ്ങൾക്ക് ഇൻഡോർ പരിശീലനമാണ് നൽകുന്നത്. ഫുട്‌ബാൾ രാവിലെയും വൈകിട്ടുമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |