നെയ്യാറ്റിൻകര:നഗരസഭയുടെയും നഗരസഭ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിഭവനിൽ ഞാറ്റവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയസരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു, ഡോ.എം.എ.സാദത്ത്,എൻ.കെ.അനിത,വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ്,നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ കെ. സുനിൽ,നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ ടി.സജി,സി.ഡി.എസ് ചെയർപേഴ്സൺ അനിലകുമാരി,കാർഷിക വികസന സമിതി അംഗങ്ങളായ എൻ.എസ്.അജയൻ,സജീവ്,അഹമ്മദ് ഖാൻ,കുട്ടപ്പന രാജേഷ്,ഗിരീഷ് പരുത്തി മഠം,അതിയന്നൂർ അഗ്രോ സർവീസ് സെന്റർ സെക്രട്ടറി ശൈലജ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |