എം.എൽ.എമാർക്ക് സ്വീകരണം
Thursday 04 June 2026 1:59 AM IST
തിരുവനന്തപുരം: എം.എൽ.എമാരായ ബിനി മോൻ,എഫ്.രാജ,എം.ആർ.ബൈജു എന്നിവർക്ക് തിരുവനന്തപുരം ഗ്രീൻ സൊസൈറ്റിയുടെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ബിസ്മി കൃഷ്ണ, എസ്.കെ.സുജി,മണനാക്ക് ഷിഹാബുദ്ദീൻ,വെള്ളായണി മോഹനചന്ദ്രൻ,ഒറ്റൂർ പപ്പൻ,പള്ളിക്കൽ നിയാസ്,ബിജു മാധവൻ,ബീന സിറാജ്,ഷിബു തോമസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ആദരിച്ചു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.