SignIn
Kerala Kaumudi Online
Thursday, 19 September 2024 5.42 PM IST

വിമുക്തിമിഷൻ ലഹരിവിരുദ്ധ ഭവന സന്ദർശനം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം : എക്‌സൈസ് വകുപ്പും വിമുക്തി മിഷനും നടത്തുന്ന ഒരു മാസത്തെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് തുടക്കമായി.തിരുവനന്തപുരം കോർപ്പറേഷനിൽ വള്ളക്കടവ്,പൂന്തുറ വാർഡുകളിലായി നൂറ്റമ്പതോളം വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവത്കരണം നൽകി.എ.പി.ജെ. അബ്ദുൾകലാമിന്റെ പുസ്തകങ്ങളും വിമുക്തിയുടെ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ലഘുലേഖകളും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. കൗൺസിലർമാരായ ഷാജിത നാസർ, മേരി ജിപ്‌സി, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ പി.കെ. ജയരാജ്, ജില്ലാ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ പത്മജ.എസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ.അനിൽകുമാർ, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി.സുനിൽ, കുടുംബശ്രീ പ്രവർത്തകർ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭവന സന്ദർശനത്തിനും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.