SignIn
Kerala Kaumudi Online
Thursday, 19 September 2024 7.36 PM IST

'ബാക്ക് -ടു - വർക്ക് ’പരിപാടിയുമായി ഐസിഫോസ്

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‍വെയർ കേന്ദ്രമായ ഐസിഫോസ് ' ബാക്ക്- ടു- വർക്ക്’ പരിപാടി ആരംഭിക്കുന്നു. വിവിധ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിൽ പരിശീലനം നൽകുന്നതുവഴി വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുത്തു നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

‘ സോഫ്റ്റ്‍വെയർ ടെസ്റ്റിംഗ് ’ ആണ് ഈ വർഷത്തെ 'ബാക്ക്-ടു-വർക്ക് റസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലിപ്പിക്കുന്നത്. കാര്യവട്ടത്തെ സ്പോർട്സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17നാണ് പരിപാടി നടത്തുന്നത്.

‘ജെന്റർ ആൻഡ് ടെക്നോളജി’ സംരംഭത്തിന്റെ ഭാഗമായി ‘ വിമെൻ ഹാക്കത്തോൺ’, ‘ വിന്റർ സ്‌കൂൾ ഫോർ വിമെൻ ’ മുതലായ സ്ത്രീശാക്തീകരണ പരിപാടികൾ ഐസിഫോസ് സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീകളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാങ്കേതിക മേഖലയിൽ സംഭാവനകൾ നൽകാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.