തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വായ്പകൾക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്.താൽപ്പര്യമുള്ളവർ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാലഭ്യത ഉറപ്പുവരുത്തി segp.kkvib.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം.പരമാവധി പദ്ധതിച്ചെലവ് അഞ്ച് ലക്ഷം രൂപ. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2472896.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |