മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും പഠന പിന്തുണയും മാനസികോല്ലാസവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ സ്പെഷ്യൽ കെയർ സെന്ററിന്റെ ഉദ്ഘാടനം തോന്നയ്ക്കൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.വാർഡ് അംഗം തോന്നയ്ക്കൽ രവി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,കണിയാപുരം എ.ഇ.ഒ ഷീജ.എ,ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,പ്രഥമാധ്യാപിക സജീന.എം.എസ്, ബി. ആർ.സി ട്രെയിനർമാരായ സതീഷ് ജീ.വി,ബിന്ദു.എസ്.നായർ,ദിനേശ്.സി.എസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ സജന കുമാരി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |