ആര്യനാട്: ശക്തമായ മഴയിൽ മലയോരത്ത് വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിനടിയിലായി. കോട്ടൂർ കബിൾ മൂട് തോടിലേക്ക് മലവെള്ളമിറങ്ങി പ്രദേശം വെള്ളത്തിൽ മുങ്ങി.
മലവെള്ളപ്പാച്ചിലിൽ ചെറുമഞ്ചൽ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർന്നു. കാണിക്കവഞ്ചി, വിളക്കുകൾ, വിഗ്രഹങ്ങൾ എന്നിവ ഒഴുകിപ്പോയി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒരു വശത്തെ കരിങ്കൽ കെട്ട് റിവൈവൽ സെൻട്രൽ ചർച്ചിന്റെ സമീപത്തേക്ക് ഇടിഞ്ഞുവീണു. ഈ ഭാഗത്ത് കൂടി മഴവെള്ളം കുത്തിയൊലിച്ചെത്തി. പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിന്റെ വീടിന്റെ മതിലിടിഞ്ഞു. ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |