വിഴിഞ്ഞം: ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസിയായ ശാന്തിഗ്രാമിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത പ്രതിനിധികൾക്കായുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിട്ടി കാഞ്ഞിരംകുളം അസി. എക്സി. എൻജിനീയർ കെ. അഞ്ചു, കെ.ആർ.ഡബ്ലു.എസ്.എ (ജലനിധി) ഡെപ്യൂട്ടി ഡയറക്ടർ ജിജോ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി. മോഹനൻ, ജെറോം ദാസ്, അഡ്വ. രതീഷ് കിളിത്തട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രശാന്ത്, ചെങ്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ. ജി. പ്രീതിനാഥ്, ബാലരാമപുരം അസി. സെക്രട്ടറി വേൽമുരുകൻ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, ജെ.ജെ.എം. ഡയറക്ടർ പി.എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |