വിതുര:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുരയിൽ കാടും,കടലും എന്ന പരിസ്ഥിതിബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.പദ്മശ്രീ കല്ലാർ ലക്ഷ്മിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് റീജിയണൽ കൺവീനർ ബിനു.പി.ബി അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോഒാർഡിനേറ്റർ ഡോ.ജേക്കബ്ജോൺ,മുഖ്യപ്രഭാഷണം നടത്തി. ജില്ലാകൺവീനർ ജോയി ഒാലത്താന്നി,നെടുമങ്ങാട് ക്ലസ്റ്റർ കൺവീനർ ഷൈൻ പദ്ധതി വിശദീകരണം നടത്തി.സി.എസ്.സി.എഫ് സെക്രട്ടറി ജയ്സൺ,കരമന ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ,വെഞ്ഞാറമൂട് ക്ലസ്റ്റർ കൺവീനർ ലീന പ്രോംഗ്രാം ഒാഫീസറും,വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ വെങ്കിടമൂർത്തി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |