വിതുര: സി.പി.എം വിതുര ഏരിയാ സമ്മേളനം വിതുര നാസ് ഒാഡിറ്റോറിയത്തിൽ (കാട്ടാക്കട ശശിനഗർ) തുടങ്ങി. പ്രതിനിധിസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ.കൃഷ്ണൻനായർ,ആനത്തലവട്ടം ആനന്ദൻ,എൻ.രതീന്ദ്രൻ,പുത്തൻകട വിജയൻ,കെ.സി.വിക്രമൻ,സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു,ജി.സ്റ്റീഫൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി,സംഘാടകസമിതി ചെയർമാൻ കെ.വിനീഷ്കുമാർ,എസ്.സഞ്ജയൻ,പി.എസ്.മധു എന്നിവർ പങ്കെടുത്തു.സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. ഏരിയാസമ്മേളനത്തിന്റെ ഭാഗമായി കേരളകൗമുദി വിതുര ബ്യൂറോയുടെയും സി.പി.എം വിതുര ഏരിയാകമ്മിറ്റിയുടെയും നേതൃത്വത്തിൽ നാല് പേജ് കളർസപ്ലിമെന്റ് പുറത്തിറക്കി.ഏരിയാസെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി പ്രകാശനം ചെയ്തു.കെ.വിനീഷ് കുമാർ,പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,ജെ.വേലപ്പൻ, കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |