കിളിമാനൂർ:കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക കലോത്സവം സംഘടിപ്പിച്ചു.കളിമാനൂർ ഗവ:എച്ച് എസ്.എസ് ഓഡിറ്റോറിയത്തിൽ കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാനായ പ്രതാപൻ പുളിമാത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു.രചനാ വിഭാഗത്തിൽ ചിത്രരചന,കഥാരചന,കവിതാരചന,കാർട്ടൂൺ, സ്റ്റേജ് ഇനങ്ങളായ മാപ്പിളപ്പാട്ട്, കവിതാലാപനം,മോണോ ആക്ട്,ലളിതഗാനം,നാടൻ പാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം,തിരുവാതിര, ഒപ്പന,മാർഗംകളി എന്നിവയിൽ അദ്ധ്യാപകർ മാറ്റുരച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഷമീർ ഷൈൻ അദ്ധ്യക്ഷത വഹിച്ചു.എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബുവി,കെ.വി. വേണുഗോപാൽ,എം.എസ്. ശശികല,കമ്മിറ്റി അംഗങ്ങളായ ആർ.കെ.ദിലീപ് കുമാർ,എസ്.സുരേഷ് കുമാർ,സബ് ജില്ലാ സെക്രട്ടറി കെ.നവാസ് പ്രിൻസിപ്പൽ റോബിൻ ജോസ്,പ്രഥമാദ്ധ്യാപിക അജിത എന്നിവർ പങ്കെടുത്തു.ഉപജില്ല ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ശങ്കർ സ്വാഗതവും കലാവേദി കൺവീനർ വി.ഡി.രാജീവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |