തിരുവനന്തപുരം: ഊർജ്ജപ്രതിസന്ധി പരിഹരിക്കാൻ വീടുകളിൽ നിന്ന് വേണം ഊർജ്ജസംരക്ഷണ പ്രവർത്തനം തുടങ്ങാനെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, എനർജി മാനേജ്മെന്റ് സെന്റർ, കേന്ദ്രസർക്കാരിന്റെ എനർജി എഫിഷ്യന്റ് ബ്യൂറോ, എൻ.ജി.ജി.എഫ്.എൻ ഫൗണ്ടേഷൻ മുതലായ സംഘടനകളുടെ സഹകരണത്തോടെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശീയ ഊർജ സംരക്ഷണ ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഊർജസംരക്ഷണ റാലിയുടെ ഫ്ലാഗോഫ് എം.എൽ.എ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.കെ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മധുസൂദനൻ നായർ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, മധുകൃഷ്ണൻ, പ്രൊഫ.സി.കെ. അരവിന്ദാക്ഷൻ, ബി. മല്ലിക, ആർ. ഗിരീഷ്, ബിജുമോൻ, ആർ. ലേഖ രജത്, അർജുൻ പി. ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |