SignIn
Kerala Kaumudi Online
Friday, 20 September 2024 12.41 PM IST

പൈപ്പ് ലൈനിൽ അടവ്; പാറശാലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടു

Increase Font Size Decrease Font Size Print Page
kudivellam

പാറശാല: പൈപ്പ് ലൈനിലുണ്ടായ അടവ് കാരണം പാറശാലയിൽ കുടിവെള്ള വിതരണം പൂർണമായി തടസപ്പെട്ടു.

വണ്ടിച്ചിറ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് 11 കോടിയോളം രൂപ ചെലവിട്ട് പുതിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു. പവതിയാൻവിള മുതൽ പാറശാല ടൗൺ വരെ സഥാപിച്ചിട്ടുള്ള കാസ്റ്റ് പൈപ്പുകളിലേക്ക് ചെളിയും മണ്ണും അടിഞ്ഞ് കൂടിയത് കാരണമാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്.

കുടിവെള്ള വിതരണം തടസപ്പെട്ടതിനെ തുടർന്ന് പവതിയാൻവിള മുതൽ പാറശാല വരെയുള്ള പൈപ്പ് ലൈനുകളിൽ പല ഭാഗത്ത് കുഴിച്ച് നോക്കി പരിശോധനകൾ നടത്തിയെങ്കിലും അടവ് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉപഭോക്താക്കളുടെ പരാതികളെ തുടർന്ന് പാറശാല ഗ്രാമപഞ്ചായത്ത്, വാട്ടർ അതോറിട്ടി എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചുതുടങ്ങി. പൈപ്പ് ലൈനിലെ അടവ് എവിടെയാണെന്ന് കണ്ടെത്തി അവ നീക്കിയ ശേഷമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.