നെടുമങ്ങാട്: ഒറ്റ ചാക്കിൽ ഏഴര കിലോഗ്രാം ഇഞ്ചി വിളയിച്ച് നാട്ടിലെ താരമായി മാറുകയാണ് ആനാട് ചെറുവേലി വാർഡിലെ ഇരപ്പിൽ തോട്ടിറമ്പിൽ രാജൻ. ആയിരം ചാക്കുകൾ നിരത്തി രാജൻ ചെയ്ത ഇഞ്ചി കൃഷി മിന്നും വിളവ് നേടിയാണ് ശ്രദ്ധേയമാകുന്നത്. പന്നിശല്യം ഏറെ രൂക്ഷമായ പ്രദേശത്ത് ചാക്ക് കൃഷി ഒരു ബദൽ മാർഗമായാണ് രാജൻ പരീക്ഷിച്ചത്. മഴക്കാലത്ത് ഇഞ്ചി ചീയൽ രോഗം ചില ചെടികളിൽ ബാധിച്ചെങ്കിലും അത്തരം ചാക്കുകൾ ഒഴിവാക്കിയതോടെ മറ്റ് ചെടികൾ സുരക്ഷിതമായെന്ന് രാജൻ പറഞ്ഞു. നാല് ടണ്ണോളം കാച്ചിൽ, കൂവക്കിഴങ്ങ് എന്നിവയും ചാക്ക് കൃഷിയിലൂടെ ഈ കർഷകൻ വിളയിച്ചു. കൃഷി ഓഫീസർ എസ്.ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ വാർഡ്മെമ്പർ എ.ബി.കെ നാസർ ചാക്ക് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |