ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ എല്ലാവീടുകളിലും ടാപ്പിലൂടെ ജലമെത്തിക്കുന്ന ജലജീവൻ മിഷൻ പഞ്ചായത്ത് തല പഠനക്ളാസ് ബാലരാമപുരം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് വി.മോഹനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ, പ്രൊജക്ട് അഡ്വൈസർ എം.ശശിധരൻ,വാട്ടർ അതോറിട്ടി ഓവർസിയർ ടി.ജി. പുഷ്പലീല എന്നിവർ പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി.മെമ്പർമാരായ അനിത. ആർ,രവീന്ദ്രൻ,പ്രസാദ് എന്നിവർ സംസാരിച്ചു.ശാന്തിഗ്രാം ടീം ലീഡർ പി.ഇഗ്നേഷ്യസ് സ്വാഗതവും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ബിനീഷ.യു.ബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |