SignIn
Kerala Kaumudi Online
Friday, 20 September 2024 3.45 PM IST

കല്ലടിമുഖം പുതിയ പാലം: ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: പൊളിഞ്ഞു വീഴാറായപ്പോൾ നാട്ടുകാർ അടച്ചിട്ട കല്ലടിമുഖം പാലം (കാലടി സൗത്ത്) നവീകരിക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇറിഗേഷൻ ചീഫ് എൻജിനിയറും നഗരസഭാ സെക്രട്ടറിയും ആവശ്യം പരിശോധിച്ച് ഫെബ്രുവരി 3 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

കിള്ളിയാറ്റിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇരുമ്പു പാലമാണ് ദ്റവിച്ച് സഞ്ചാരയോഗ്യമല്ലാതായത്. നൂറുകണക്കിന് യാത്രക്കാർ നിത്യേന നഗരത്തിലെത്തുന്നത് പാലം വഴിയാണ്. പാലം അപകടാവസ്ഥയിലായതോടെ കാലടി വഴിവേണം ജനങ്ങൾക്ക് കല്ലടിമുഖത്തെത്താൻ. ജനപ്രതിനിധികൾക്ക് നിരവധി തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. ശ്യാംകുമാർ. വി, പി.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ കല്ലടിമുഖം, കാലടി സൗത്ത്, ഇളംതെങ്ങ് പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.