ശ്രീകാര്യം: മുക്കിൽകട -ആവുക്കുളം - ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷെന്റെ യും വട്ടപ്പാറ പി.എം.എസ് ദന്തൽ കോളേജ്, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ, പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ പോത്തൻകോട്, ട്രാവൻകൂർ സ്കാൻസ് ആന്റ് ലബോറട്ടറീസ്, ഫ്രാറ്റ് ശ്രീകാര്യം എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അസാേസിയേഷൻ പ്രസിഡന്റ് എസ്.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി മധു ആവുക്കുളം,കൗൺസിലർമാരായ അർച്ചന മണികണ്ഠൻ, സി.ഗായത്രി ദേവി,മുൻ കൗൺസിലർ ആർ.സുദർശനൻ,ഫാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായ രാജു കെ എ, സുനിൽ കുമാർ. എസ് ആശ വിനോദ്, സുചിത്ര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |