തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നവരെ ഭീകരവാദികളാക്കുന്ന ഭരണപക്ഷത്തിന്റെ നിലപാട് അപലപനീയമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. ചെങ്ങറ- അരിപ്പ ഭൂസമരക്കാരുടെ 101 മണിക്കൂർ രാപ്പകൽ സമരസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അദ്ധ്യക്ഷതവഹിച്ചു. ആദിവാസി ഗോത്രമഹാസഭാ കൺവീനർ എം. ഗീതാനന്ദൻ, ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട്, ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ജനറൽ കൺവീനർ സി.എസ്. മുരളി, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പി.എം. വിനോദ്, കേരള ചേരമർ സംഘം ജനറൽ സെക്രട്ടറി ഐ.ആർ. സദാനന്ദൻ, ഏകത പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഉദയകുമാർ, ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് ബാബു, അരിപ്പ ഭൂസമര കൺവീനർ വി.രമേശൻ, ചെങ്ങറ സമരസമിതി കൺവീനർ രാജേന്ദ്രൻ ചെങ്ങറ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |