തിരുവനന്തപുരം:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനവും വനിതാ കൺവെൻഷനും മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.ഹോട്ടൽ റീജൻസിയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ അജിത്ത് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡന്റ് ഡോ രാജു തോമസ് മുഖ്യപ്രഭാഷണം നടത്തി.'ലോഹങ്ങൾ വൈദ്യശാസ്ത്രത്തിൽ' എന്ന പുസ്തകം രചിച്ച ഡോ ആനന്ദിനെ മന്ത്രി ആദരിച്ചു.മുതിർന്ന ഡോക്ടർമാരെയും ആദരിച്ചു. അവാർഡുകളും മന്ത്രി വിതരണം ചെയ്തു.വിവിധ സംഘടനാ നേതാക്കളായ ഡോ സി.ഡി.ലീന, ഡോ. സുനിൽ ജോൺ, ഡോ.ആനന്ദ് കെ.ജി, ഡോ. ശ്രീരഞ്ജിനി, ഡോ.ശ്രീജിത്ത് സി.പി, ഡോ.ഹരിത, ഡോ.ജോർജി, ഡോ.സെറീന സലാം, ശ്രീസാഗിൻ, ഡോ.രാഹുൽ എസ്.കുമാർ, ഡോ.ജയചന്ദ്രൻ, ഡോ.ലുബ്ന,ഡോ.അഭിലാഷ്, ഡോ.ബിജോയ്, ഡോ.ശിവകുമാരി എന്നിവർ സംബന്ധിച്ചു.
പുതിയ ഭാരവാഹികൾ : ഡോ.അജിത്ത്. വി (പ്രസിഡന്റ് ), ഡോ. ഉത്തം ഷാ വി. പി (സെക്രട്ടറി), ഡോ.ഉദയ ശങ്കർ (ട്രഷറർ), ഡോ. ലുബ്ന (വനിതാ കമ്മിറ്റി ചെയർപേഴ്സൺ), ഡോ. അഞ്ജന മധു (വനിതാ കമ്മിറ്റി കൺവീനർ), ഡോ.രമ്യ, ഡോ.രാഹുൽ എസ് കുമാർ (വൈസ് പ്രസിഡന്റുമാർ), ഡോ.മുഹമ്മദ് അനസ്,ഡോ.ഇന്നസെന്റ് ബോസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |