തിരുവനന്തപുരം:ജില്ലയിൽ ഭീതിയായി കൊവിഡ് വ്യാപനം. ഇന്നലെ മാത്രം ജില്ലയിൽ 5863 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെവരെ സ്ഥിരീകരിച്ചതിൽ ഉയർന്ന കണക്കാണിത്.10 ദിവസത്തിനുള്ളിൽ 31349 രോഗികളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.ടെസ്റ്ര് പോസിറ്റിവിറ്റി നിരക്കും വളരെ ഉയർന്നതാണ്.44.2 ആണ് ഇന്നലത്തെ ടി.പി.ആർ.ജില്ലയിലെ സ്ഥിതി രൂക്ഷമാവുകയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ ആരോഗ്യവകുപ്പിനും സിറ്റി,ജില്ലാ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരപരിധിയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ കൂടുതൽ സി.എഫ്.എൽ.ടി.സികളും തുടങ്ങാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |