പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഊരുകളായ വിട്ടികാവ്, പന്നിയോട്ട് കടവ്, ഒരു പറകരിക്കകം എന്നിവിടങ്ങളിലെ ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യയിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, കൊച്ചുകരിക്കകം നൗഷാദ് തുടങ്ങിയവർ ആദിവാസി ഊരുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ആദിവാസി ഊരുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |