തിരുവനന്തപുരം:സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോർജ്ജ നഗരമാകാൻ ഒരുങ്ങുകയാണ് തലസ്ഥാനം.സോളാർ സിറ്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2024-ൽ പൂർത്തിയാക്കാനാണ് നടത്തിപ്പ് കമ്പിനിയായ അനർട്ടിന്റെ ശ്രമം.വിശദമായ ഡി.പി.ആർ ഏകദേശം തയ്യാറായതായാണ് വിവരം. ഡി.പി.ആറിന് സർക്കാരിന്റെ അംഗീകാരം കൂടി ലഭിക്കണം.കേന്ദ്രസർക്കാരാണ് ഈ ആശയം സംസ്ഥാനത്തെ അറിയിച്ചത്.തുടർന്ന് സംസ്ഥാനം താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ കൂടി സോളാർ സിറ്റി പദ്ധതി നടപ്പാക്കിയാൽ വൈദ്യുതി ഉപയോഗത്തിന് സംസ്ഥാനം സ്വയംപര്യാപ്തത വരിക്കാൻ കഴിയും.
നേട്ടങ്ങൾ
വൈദ്യുതി ബില്ലിലെ ലാഭം
ഉത്പാദനച്ചെലവില്ല
വൈദ്യുതിയിൽ സ്വയംപര്യാപ്തത
സുസ്ഥിര വളർച്ച
സ്ഥാപിക്കാനും അറക്കുറ്റ പണികൾക്കും ചെലവ് കുറവ്
നടപ്പാകുന്നത് 5 പദ്ധതികളിലൂടെ
റൂഫ്ടോപ്പ് സോളാർ പദ്ധതി:സോളാർ സിറ്റിയിലെ എല്ലാ മേൽക്കൂരകളിലും റൂഫ്ടോപ്പ് സോളാർ സ്ഥാപിക്കുകയാണ് ലക്ഷ്യം. 3 കിലോവാട്ട് വരെ ശേഷിയുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന് ബെഞ്ച് മാർക്ക് വിലയുടെ 40 ശതമാനവും 3 കിലോവാട്ടിന് മുകളിലുള്ളതും 10 കിലോവാട്ട് വരെശേഷിയുള്ള പ്ലാന്റിന് 20 ശതമാനവും പദ്ധതി പ്രകാരം ധനസഹായം ലഭിക്കും.ഇതുവഴി വീടുകളിലേക്ക് ഉപയോഗിക്കാനുള്ള വൈദ്യുതി ലഭിക്കും.
മാലിന്യത്തിൽ നിന്ന് ഊർജ്ജം: നഗരത്തിലെ ഖരമാലിന്യങ്ങളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കും.ഇതിനായി പ്രത്യേകം പ്ളാന്റും സ്ഥാപിക്കും.വീടുകൾക്ക് പുറമേ വാർഡുകളിൽ പൊതുവായും മാർക്കറ്റുകളിലും മറ്റും പ്ളാന്റ് സ്ഥാപിക്കാം
തെരുവ് വിളക്കുകൾ: നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും സോളാറിലേക്ക് മാറ്റും.ഇതുവഴി വലിയ അളവിൽ വൈദ്യുതി
ലാഭിക്കാനാകും.ആധുനിക രീതിയിലുള്ള ലൈറ്റുകളും പരിചയപ്പെടുത്താനാകും
ഗ്രീൻ മൊബിലിറ്റി: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുമ്പോൾ പെട്രോൾ ഉപയോഗം,മലിനീകരണം എന്നിവ നിയന്ത്രിക്കാനാകും.കൂടുതൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ,ഷോറൂമുകൾ എന്നിവ ആരംഭിക്കും
സോളാർ പാർക്കുകൾ: കൂടുതൽ വൈദ്യുതി ഉപയോഗത്തിന് വേണ്ടിയാണ് പാർക്കുകൾ.ഇത് സ്ഥാപിക്കുന്നതിലൂടെ നഗരങ്ങളുടെ അധിക ഊർജ്ജാവശ്യത്തിന് ഇത് ഉപകരിക്കും.സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി സോളാർ പാർക്ക് സ്കീമിന് കീഴിൽ സർക്കാർ നീക്കിവച്ചാൽ കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കും
ഫ്ളോട്ടിംഗ് സോളോർ:- നഗരത്തിലെ നദീതീര ടൂറിസത്തിലെ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.വേളി,ആക്കുളം,വെള്ളായണി കായലുകളിൽ ഫ്ളോട്ടിംഗ് സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കും
ഫണ്ട് കണ്ടെത്തണം
സോളാർ സിറ്റി പദ്ധതിക്കായുള്ള ഫണ്ട് കണ്ടെത്തുന്ന ചർച്ചകൾ തുടരുകയാണ്.അനർട്ടിനാണ് പദ്ധതിയുടെ ചുമതല.വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപിച്ച് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യം. 681കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരസഭാപരിധിയൽ ആകെയുള്ള കെട്ടിടങ്ങളുടെ എണ്ണം 2,33,663
ഓരോ കെട്ടിടത്തിലും 2 കിലോവാട്ട് ശേഷിയുള്ള സോളാർ പവർപ്ലാന്റ് സ്ഥാപിച്ചാൽ 467.326 മെഗാവാട്ട് ഉത്പാദിപ്പിക്കാം
117.2 മെഗാവട്ട് ഉൗർജ്ജം സോളോർ വഴി നഗരത്തിൽ ഉത്പാദനമുണ്ടെങ്കിലേ നഗരം സോളാർ സിറ്റിയാകൂ
നിലവിൽ 12.5 മെഗാവാട്ടാണ് നഗരത്തിൽ സോളാർ വഴി ഉത്പാദിപ്പിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |