തിരുവനന്തപുരം: കേരള മാരിടൈം ബോർഡിലേക്ക് ആഗിരണം ചെയ്ത തുറമുഖ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ച് പ്രത്യേക വ്യവസ്ഥകൾ അടങ്ങിയ ഉത്തരവ് നടപ്പിലാക്കിയ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ കെ.ജി ഒ.എ നേതൃത്വത്തിൽ തുറമുഖ വകുപ്പ് ഡയറക്ടറേറ്റിനു മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ. സാജൻ ഉദ്ഘാടനം നിർവഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ്,യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ്, കെ' ജി ഒ എ ജില്ലാ സെക്രട്ടറി എ.പി.അജിത്ത്, യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം അജിത് സേവ്യർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |