തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല ഓംബുഡ്സ്മാൻ എൽ. സാം ഫ്രാങ്ക്ളിൻ സിറ്റിംഗ് നടത്തി. അർഹതയുണ്ടായിട്ടും തൊഴിൽ നിഷേധിയ്ക്കപ്പെട്ടവർക്ക് 7 ദിവസത്തിനകം തൊഴിൽ നൽകുന്നതിന് തീരുമാനമായി.
കളക്ടറേറ്റിലെ ഓംബുഡ്സ്മാൻ ഓഫീസിൽ നടന്ന സിറ്റിംഗിൽ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 40 പരാതികളാണ് ലഭിച്ചത്. പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട വിഹിതം മാർച്ച് 15ന് മുമ്പ് നൽകി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. പുതുതായി നിയമിക്കപ്പെട്ട മേറ്റുമാർക്ക് ഏപ്രിൽ 15ന് മുമ്പ് പരിശീലനം നൽകി പുതിയ ജോലികൾ ഏറ്റെടുത്ത് നൽകണം. മേറ്റുമാരുടെ ചുമതല 14 ദിവസം കൂടുമ്പോൾ മാറ്റി നൽകുന്നതിനും ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |