SignIn
Kerala Kaumudi Online
Thursday, 19 September 2024 12.16 PM IST

സി.ഇ.ഹസൻ അനുസ്മരണവും അവാർഡ് സമർപ്പണവും

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:തോട്ടം ശ്രീനാരായണ സമാധി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകനായിരുന്ന സി.ഇ.ഹസന്റെ രണ്ടാം ചരമവാർഷികാചരണം സംഘടിപ്പിച്ചു.അദ്ദേഹത്തിന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സി.ഇ.ഹസൻ സ്മാരക പുരസ്കാരം സാംസ്കാരിക പ്രവർത്തകനും കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ഡോ.വി.ശിശുപാലപ്പണിക്കർക്ക് ചരിത്രകാരൻ പ്രൊഫ വി.കാർത്തികേയൻ നായർ നൽകി.പ്രസിഡന്റ് വി.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാലാപന മത്സരത്തിലെ വിജയികൾക്ക് പുസ്തകവും ക്യാഷ് അവാർഡും സമ്മാനിച്ചു.ഗ്രന്ഥശാലാ ഹാളിൽ നടന്ന യോഗത്തിൽ കൗൺസിലർമാരായ ഡി.സജുലാൽ, വി.വിജയകുമാരി, തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ, കെ.സി.കൃഷ്ണൻകുട്ടി, ആർ.ശശീന്ദ്രൻ, ഗ്രന്ഥശാല ട്രഷറർ കെ.രാജൻ നായർ, സെക്രട്ടറി എസ്.മോഹനകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.