തിരുവനന്തപുരം: നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ഓപ്പറേഷൻ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവർഷത്തിന് മുൻപ് ജില്ലയിലെ പ്രധാന നദികളായ നെയ്യാർ, കരമന, കിള്ളിയാർ, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞുകൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഏപ്രിൽ 30ന് മുൻപായി നദികളിലെ ശുചീകരണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തിയാക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |