തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടും കേന്ദ്ര സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാട് രാജ്യ താത്പര്യത്തിന് ചേർന്നതല്ലെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) അറിയിച്ചു. സ്വകാര്യവത്കരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകളോ, മറ്റ് പൊതുമേഖലാസ്ഥാപനങ്ങളോ തയ്യാറായാൽ പ്രഥമ പരിഗണന നൽകണം. തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതും വ്യവസായ വളർച്ച തടയുന്നതുമായ നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറിയില്ലെങ്കിൽ എച്ച്.എം.എസ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |