തിരുവനന്തപുരം: കർഷക തൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികളുടെ അംശാദായവും ഭൂ ഉടമകളുടെ വിഹിതവും വർദ്ധിപ്പിച്ച സാഹചര്യത്തിൽ കർഷക തൊഴിലാളികളുടെ ചികിത്സാസഹായം, വിവാഹ ധനസഹായം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയും വർദ്ധിപ്പിക്കണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ (യു.ടി.യു.സി ) ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ. ബാബു അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടക്കയം സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കുമാരപുരം ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്. ബാലു, ഷാജികുമാർ, എ. ചന്ദ്രൻ, കെ. മെഹബൂബ്, എ. നൗഷാദ്, വി. ബിജു എന്നിവർ സംസാരിച്ചു.
അതിവർഷാനുകൂല്യത്തിന് തുക അനുവദിക്കുക, പാട്ടക്കർഷകർക്ക് പ്രകൃതിദുരന്ത ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |