SignIn
Kerala Kaumudi Online
Friday, 20 September 2024 4.09 AM IST

കായിക്കര കടവിൽ ട്രയൽ റണ്ണിനിടെ പൈപ്പ് പൊട്ടി

Increase Font Size Decrease Font Size Print Page
pottitherichu

വക്കം: കായിക്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നടത്തിയ ട്രയൽ റണ്ണിൽ പൈപ്പ് പൊട്ടി. പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങ് കായലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളിൽ കഴിഞ്ഞ ദിവസം പരീക്ഷണാർത്ഥം വെള്ളം പമ്പ് ചെയ്തപ്പോൾ പലതവണ പൊട്ടിയിരുന്നു. പ്രഷർ പരിശോധനയ്ക്കിടെയും മൂന്നുതവണ ആറിഞ്ച് വലിപ്പമുള്ള ഈ പൈപ്പുകൾ പൊട്ടി. ഇതോടെ വക്കം കായിക്കര കുടിവെള്ള പദ്ധതിക്കായി എത്തിച്ചത് നിലവാരമില്ലാത്ത പൈപ്പുകളാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഹൈ ഡെൻസിറ്റിയുള്ള പൈപ്പുകളാണ് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടത്. എന്നാലിവിടെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പൈപ്പ് പൊട്ടിയ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ നിറുത്തിവച്ചു. ആറ്റിങ്ങൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയറുടെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയ ശേഷമേ ഇനി ജോലികൾ പുനരാരംഭിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.