തിരുവനന്തപുരം: 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരാർ, പുറംകരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കാംസഫ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഗോപകുമാർ, സതീഷ് കണ്ടല, ആർ.സരിത, ദേവികൃഷ്ണ.എസ്, മുബാറക്ക് റാവുത്തർ, ഷൈൻദാസ്.വൈ, എ.അബ്ദുൾ സലീം, വൈശാഖ്.വി, അരുൺലാൽ.ഡി.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |