തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിനെതിരെ പ്രതിഷേധിച്ചും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. ലഭ്യമാകേണ്ട ക്ഷാമബത്ത നൽകാത്തതും നിയമവിരുദ്ധമായ സ്ഥലംമാറ്റം നടത്തുന്നതും, കരാർ നിയമനങ്ങളിലൂടെ സർക്കാർ സർവീസ് തകർക്കുകയും ചെയ്യുന്ന ദ്രോഹ നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവി, ആർ.ആർ.കെ.എം.എസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പി. സുനിൽകുമാർ, എംപ്ലോയീസ് സംഘ് ഭാരവാഹികളായ എസ്. സുദർശനൻ, അജയകുമാർ ടി.ഐ, അഭിലാഷ് രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |