പാറശാല: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ സ്മരിച്ചുകൊണ്ട് വ്ലാത്താങ്കര സ്വർഗാരോപിത മാതാ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന തിരുന്നാൾ ആചരിച്ചു. രാവിലെ 7.30ന് ചെങ്കൽ വേളാങ്കണ്ണി മാതാ കരിശടിയിൽ ഇടവക വികാരിയും നെയ്യാറ്റിൻകര രൂപതാ കോ-ഓർഡിനേറ്ററുമായ ഫാ.വി.പി. ജോസ് കുരുത്തോലകൾ ആശീർവദിച്ചു. ചെങ്കൽ കുരിശടിയിൽ നിന്ന് വ്ലാത്താങ്കര ദേവാലയത്തിലേക്കു കരുത്തോലകൾ കൈയിലേന്തിയ ആയിരത്തിലധികം വിശ്വാസികൾ ഓശാന പാടി പ്രദക്ഷിണം നടത്തി. വ്ലാത്താങ്കര ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും പീഢാസഹനവാര കർമ്മങ്ങളുടെ തുടക്കങ്ങൾക്കും ഫാ.വി.പി. ജോസ് നേതൃത്വം നൽകി. തിരുകർമ്മങ്ങൾ11ന് സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |