തിരുവനന്തപുരം: ഇന്ധന-പാചക വാതക, മണ്ണെണ്ണ വിലവർദ്ധനവിലും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസ് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയെ മുൻനിറുത്തി കോർപ്പറേറ്റുകളാണ് രാജ്യം ഭരിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ഈ നയങ്ങൾക്കെതിരെ യുവജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി.ടി. ജിസ്മോൻ പറഞ്ഞു. പ്രതീകാത്മായി എ.ഐ.വൈ.എഫ് പ്രവർത്തകൻ കുതിരപ്പുറത്ത് സവാരിയും നടത്തി. ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ആർ.എസ്.ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൽ ജിഹാൻ, അഭിലാഷ് ആൽബർട്ട്, എ.ജി.അനുജ, ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ, പ്രസിഡന്റ് ആന്റസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |