തിരുവനന്തപുരം:ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 27 മുതൽ മേയ് ഒന്നു വരെ അനന്തപുരി ഹിന്ദു സമ്മേളനം നടത്തും. ഇതോടനുബന്ധിച്ച് കിഴക്കേകോട്ട ശ്രീപദ്മനാഭ സ്വാമി ക്ഷേത്രനടയിൽ 23ന് വൈകിട്ട് 5ന് 300 കുട്ടികളുടെ വിഷ്ണു സഹസ്രനാമ യജ്ഞം സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9995875723, 9633987110 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.27ന് വൈകിട്ട് 5.30ന് അനന്തപുരി ഹിന്ദു സമ്മേളനം സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.സ്വാമി ചിദാനന്ദപുരി,ബ്രഹ്മപാദാനന്ദ സരസ്വതി,കുമ്മനം രാജശേഖരൻ,ഒ.രാജഗോപാൽ,ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുക്കും.28ന് പ്രജ്ഞപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാറും 29ന് പി.സി ജോർജും 30ന് കേന്ദ്രമന്ത്രി വി.മുരളീധരനും സമാപന ദിവസമായ മേയ് ഒന്നിന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |