തിരുവനന്തപുരം: നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ആയിരം അന്തേവാസികൾക്ക് പുതിയ വസ്ത്രങ്ങളും മാസ്കും കൈമാറുന്നു.നാളെ രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് എൽ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ എ.കെ കടമ്പാട്ട്,വി.പി ബീജ,എം.ദിലീപ്,സി.അപ്പുക്കുട്ടൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |