നെടുമങ്ങാട്:നെടുമങ്ങാട് സ്വദേശി സൈനുലാബ്ദീനെ തല തറയിലിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെടുമങ്ങാട് മഞ്ച ചാമ്പപ്പുര മുഹമ്മദ് മൻസിലിൽ ഷംനാദ് എന്ന ബ്രൂണോ ഷംനാദി(42)നെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. 26ന് ഉച്ചയ്ക്ക് 12.30 മണിയോടെ നെടുമങ്ങാട് മാർക്കറ്റിനകത്താണ് സംഭവം. മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിയായ ഷംനാദ്, മീൻ കച്ചവടക്കാരുടെ സഹായിയായ സൈനുലാബ്ദീന്റെ തലയിൽ വെള്ളമൊഴിച്ചത് പറഞ്ഞുവിലക്കിയതാണ് പ്രകോപനം.. സൈനുലാബ്ദീന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ വിനോദ് വിക്രമാദിത്യൻ, എ എസ് ഐ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർ ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |