SignIn
Kerala Kaumudi Online
Saturday, 04 May 2024 8.43 AM IST

രവിവർമ്മയുടെ ജന്മനാട്ടിൽ ഇനി കലയുടെ കേളികൊട്ട് രാജാ രവിവർമ്മ 174-ാമത് ജന്മദിനം ഇന്ന്

raja

കിളിമാനൂർ: അവഗണനയിൽ ചാലിച്ച ചിത്രങ്ങൾക്ക് നിറക്കൂട്ടേകാൻ സാംസ്കാരിക വകുപ്പും ലളിത കലാ അക്കാഡമിയും കൈകോർത്തപ്പോൾ രാജാ രവിവർമ്മയുടെ ജന്മനാടായ കിളിമാനൂരിൽ പൂർത്തിയാകുന്നത് രവിവർമ്മാ ചിത്രം പോലൊരു ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ.

രാജാ രവിവർമ്മയുടെ സ്മാരകമായ അക്കാഡമി ആർട്ട് ഗാലറിയോട് ചേർന്ന് ആധുനിക സംവിധാനങ്ങളോടെ കലാകാരന്മാർക്ക് താമസിച്ച് കലാസൃഷ്ടി നടത്തുന്നതിന് ഉതകുന്ന റസിഡൻസി മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. രവി വർമ്മയുടെ സ്മരണ നിലനിറുത്താൻ തുടങ്ങിവച്ച പദ്ധതികളൊന്നും പൂർണതയിലെത്തിക്കാൻ മാറിമാറി വന്ന സർക്കാരുകൾക്കൊന്നും കഴിയാതെ വരികയും, കൊട്ടാരവും, രവിവർമ്മയുടെ പണിപ്പുരയായ ആർട്ട് ഗാലറിയും ഒക്കെ പുനർജന്മം കാത്ത് കഴിയുകയാണെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി 2020 സെപ്തംബർ 23 ന് " അവഗണനയിൽ ചാലിച്ച ചിത്രം " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇത് അന്നത്തെ എം.എൽ.എ ബി.സത്യൻ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് രാജാ രവിവർമ്മയുടെ സ്മരണ എക്കാലവും നിലനിറുത്തുന്ന തരത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കിളിമാനൂരിൽ ഏറ്റവും ആധുനികമായ രീതിയിൽ ഒന്നര കോടി രൂപ ചെലവിൽ ഒരു സ്മാരകം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ശിലാസ്ഥാപനം അന്ന് മന്ത്രി എ.കെ.ബാലൻ നിർവഹിക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.