നെയ്യാറ്റിൻകര : കെ റെയിൽ പദ്ധതി ജനങ്ങൾക്ക് ഉപകാരപ്രദമാകില്ലെന്നും പദ്ധതിയുടെ പേരിൽ വായ്പയെടുത്ത് സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതിയന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കണ്ണറവിള വാർഡിന്റെ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് കൺവെൻഷൻ നെല്ലിമൂട് തൊങ്ങൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണറവിള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അരുൺ ലാലിനെ അദ്ദേഹം ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു. 17നാണ് ഉപതിരഞ്ഞെടുപ്പ്. വാർഡ് മെമ്പറായിരുന്ന സി.പി.എമ്മിലെ ജി. രാജഗോപാലിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വാർഡ് പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,അഡ്വ.എം.വിൻസെന്റ് എം.എൽ.എ,ആർ.സെൽവരാജ്,ആർ.വത്സലൻ ,അഡ്വ. എം.മുഹിനുദീൻ,വെൺപകൽ അവനീന്ദ്രകുമാർ,വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണ, എൻ. ശൈലേന്ദ്രകുമാർ, കക്കാട് രാമചന്ദ്രൻ നായർ, പാറശാല സുധാകരൻ,അഡ്വ.ആർ.അജയകുമാർ,സി.കെ.വത്സല കുമാർ ,വിനോദ് കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ,ഡബ്ല്യു.സത്യൻ,എം.സി.സെൽവരാജ്, തിരുപുറം രവി,ശശാഖൻ,ഋഷി.എസ്.കൃഷ്ണൻ ,മുതിർന്ന കോൺഗ്രസ് നേതാക്കാൾ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |