തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തുന്നതിന് രചനകൾ ക്ഷണിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങൾ,അനുഭവക്കുറിപ്പുകൾ,വിജയഗാഥകൾ, സാഹിത്യരചനകൾ,ചിത്രങ്ങൾ,കാർട്ടൂണുകൾ തുടങ്ങിയവ അയയ്ക്കാം.രചനകൾ എഡിറ്റബിൾ ഫോർമാറ്റിലും പി.ഡി.എഫായും നൽകണം.ഫോട്ടോകൾ-ചിത്രങ്ങൾ എന്നിവ jpg രൂപത്തിലാണ് അയയ്ക്കേണ്ടത്.മേയ് 10നകം രചനകൾ jeevajalakam21@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി നൽകിയവയോ ആകരുത്.കൃതികൾ 1200 വാക്കുകളിൽ താഴെയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും.സർക്കാർ മാനദണ്ഡപ്രകാരമുളള ഓണറേറിയം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |