തിരുവനന്തപുരം: സമൂഹത്തിൽ പൊതു നീതിക്കായി പൊരുതുന്ന ട്രാൻസ്ജെൻഡേഴ്സ് വിഭാഗക്കാരെ സംഘടിപ്പിച്ച് സി.പി.ഐ നേമം മണ്ഡലം കമ്മിറ്റി പുതിയ യൂണിറ്റ് രൂപീകരിച്ചു.കൈമനം എൻ.അരവിന്ദൻ സ്മാരകത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് യൂണിറ്റ് രൂപീകരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ശ്രീക്കുട്ടി നമിത അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, പാപ്പനംകോട് അജയൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്യം, മേലാംകോട് ശിവകുമാർ, ആർ. ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. രഞ്ജിനി പിള്ള സ്വാഗതം പറഞ്ഞു.ശ്രീക്കുട്ടി നമിതയെ കൺവീനറായും മോനിഷ എസ്. നായരെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു. ജില്ലയിലെ ആദ്യത്തെ സി.പി.ഐ ട്രാൻസ്ജെൻഡേഴ്സ് യൂണിറ്റാണ് നേമം മണ്ഡലത്തിലേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |