SignIn
Kerala Kaumudi Online
Thursday, 19 September 2024 6.56 AM IST

2023ലെ ഐ.എ.എസ് പരീക്ഷയ്ക്കുള്ള സൗജന്യ ബൂട്ട് ക്യാമ്പ്

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ബൂട്ട് ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. മേയ് 17,19,24,26,28,31 ജൂൺ 2,4 ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുക. സിവിൽ സർവീസ് പരീക്ഷ ആദ്യതവണ തന്നെ വിജയിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

സമയബന്ധിതമായി ഐ.എ.എസ് പരീക്ഷ എങ്ങനെ പാസാകാം, ഉപന്യാസരചനയിൽ എങ്ങനെ വൈദഗ്ദ്ധ്യം നേടാം, ഇംഗ്ളീഷിൽ എങ്ങനെ പേടികൂടാതെ സംസാരിക്കാം, പ്രിലിമിനറി പരീക്ഷ പാസാകാൻ ഉപയോഗിക്കേണ്ട സ്ട്രാറ്റജി, മെയിൻ പരീക്ഷ പാസാകാൻ വേണ്ട മാർഗരേഖകൾ, ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ അഭിമുഖീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ്, വ്യക്തിത്വ വികസനം എന്നിങ്ങനെ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെയും അധികരിച്ച് വിദഗ്ദ്ധരുടെ ക്ളാസുകളുണ്ടാകും.

ക്യാമ്പിൽ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും പ്രവേശിപ്പിക്കും. പേര് രജിസ്റ്റർ ചെയ്യുന്നതിനും സൗജന്യ സ്റ്റഡി കിറ്റ് ലഭിക്കുന്നതിനും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനവുമായി ബന്ധപ്പെടുക. ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് ഫാക്കൽറ്റിമാരായ ജോജോ മാത്യുവും മനീഷ് ഗൗതവുമാണ് ക്യാമ്പ് നയിക്കുന്നത്. ഫോൺ: 9895074949.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.