തിരുവനന്തപുരം: ഭാരത് ഭവൻ സൗത്ത് സോൺ കൾചറൽ സെന്ററുമായി ചേർന്ന് ഒരുക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവം നാളെ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ അരങ്ങേറും.നടന ഗ്രാമം തിയേറ്ററിൽ വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ. അനിൽ ഇന്ത്യൻ കലാസംഘങ്ങളെ ആദരിക്കും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ആമുഖ പ്രഭാഷണവും ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി അദ്ധ്യക്ഷതയും നടനഗ്രാമം സെക്രട്ടറി ഷബ്ന ശശിധരൻ, കലാമണ്ഡലം വിമലാ മേനോൻ,കലൈമാമണി, ഗോപികാവർമ്മ, ടി. ശശിമോഹൻ, എൻ.എസ്. വിനോദ്, ഡോ.എ.അനിൽകുമാർ, റോബിൻ സേവ്യർ, വട്ടപ്പറമ്പിൽ പീതാംബരൻ എന്നിവരും പങ്കെടുക്കും. തുടർന്ന് ജമ്മുകാശ്മീർ, സിക്കിം, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംഘങ്ങളിലെ കലാരൂപങ്ങൾ അതത് സംസ്ഥാനങ്ങളിലെ ശ്രദ്ധേയ കലാരൂപങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |