നെയ്യാറ്റിൻകര:കേരള കോൺഗ്രസിന്റെ (എം) നേതൃത്വത്തിലുള്ള അദ്ധ്യാപക സംഘടനയായ കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടിന്റെ തിരുവനന്തപുരം റവന്യൂ ജില്ലാ സമ്മേളനം അദ്ധ്യാപക ഭവനിൽ നടന്നു.ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.റവന്യൂ ജില്ലാ പ്രസിഡന്റ് രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ.അലക്സ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് പോരുവഴി ബാലചന്ദ്രൻ റവന്യൂ ജില്ലാ ഭാരവാഹികളെ ആദരിച്ചു.കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി അഡ്വ.സുരേഷ് കുമാർ,കെ.എസ്.എസ്.ടി. എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജോയ്, സെക്രട്ടറി ഷെറിൻ എസ്. ദാസ്, ട്രഷറർ എസ്. രാജലക്ഷ്മി,വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എ.ഷാജികുമാർ,ഹെർമൻ ജോസ്,സതീഷ് ബാബു,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.റവന്യൂ ജില്ലാപുതിയ
ഭാരവാഹികളായി ജസ്റ്റിൻ ജോയ് (പ്രസിഡന്റ്),ഷെറിൻ.എസ്.ദാസ് (സെക്രട്ടറി),എസ്.രാജലക്ഷ്മി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.കെ.എസ്.എസ്.ടി.എഫിന്റെ റവന്യൂ ജില്ലാ സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |