കിടങ്ങൂർ: വീട് കുത്തിത്തുറന്ന് ഏഴുപവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കിടങ്ങൂർ ചിറപ്പുറത്ത് പള്ളിയമ്പിൽ ജോബിയുടെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
താഴത്തെ നിലയിലെ മുറിയിൽ മേശപ്പുറത്ത് ഊരിവച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. 6 പവൻ തൂക്കം വരുന്ന മാലയും ഒരു പവനുള്ള മോതിരവുമാണ് കവർന്നത്. ഒന്നരയോടെ ശബ്ദംകേട്ട് ഉണർന്നപ്പോൾ ഒരാൾ ഓടി മറയുന്നത് കണ്ടതായും ജോബി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കിടങ്ങൂർ സി.ഐ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |