തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതൽ ജൂലായ് രണ്ടുവരെ ജില്ലയിൽ ' നശാമുക്ത് ' വാരാചരണം നടത്തും. കോട്ടൂർ ചോനമ്പാറ ട്രൈബൽ സെറ്റിൽമെന്റിൽ രാവിലെ 10ന് മന്ത്രി ജി.ആർ. അനിൽ പരിപാടി ഉദ്ഘാടനം ചെയ്യും.
വാരാചരണത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, സ്ക്രീനിംഗ്, ഡെന്റൽ ക്യാമ്പ്, സെൻട്രൽ ജയിലിലെ തടവുകാർക്കായുള്ള ക്ലാസുകൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാജാഥകൾ, ഫ്ളാഷ്മോബ്, തെരുവുനാടകം, നാടൻപാട്ട്, സൈക്കിൾ റാലി എന്നിവയും നടത്തും. നശാമുക്ത് ദിനമായ ജൂലായ് ഒന്നിന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം വൈകിട്ട് 3.30ന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |